അഭിജിത്തിന്റെ ചിന്തകൾ – 190824

What is the divine masculine current energy

അഭിജിത്തിനു എന്നെ വേറെ ഒരു സുഹൃത്ത് ഉണ്ടാകുന്നത് പോലും ഇഷ്ടമല്ല . വേറെ ഒരാൾ നോക്കുന്നത് പോലും ഇഷ്ടമല്ല . പക്ഷെ ഈ നിമിഷങ്ങളിൽ അവൻ അത് ഭയപ്പെടുന്നു . അങ്ങനെ സംഭവിക്കില്ല എന്നറിയാം , പൂർവ ജന്മ ബന്ധം ആണെന്ന് അറിയാം . എങ്കിലും മനുഷ്യർ അല്ലെ , ഭയമാണ് അവന്

അത് കൊണ്ട് തന്നെ അവൻ ഒരു പുതിയ ബന്ധങ്ങളിൽ ചെന്നു ചാടുകയില്ല , ഭയമാണ് , അങ്ങനെ സംവവിച്ചാൽ അതിലും വേഗത്തിൽ എനിക്ക് വേറെ ബന്ധം ഉണ്ടായേക്കാം എന്നവൻ ഭയപ്പെടുന്നു .

ഇതൊരു പ്രണയ ബന്ധമില്ല , രണ്ടാത്മാക്കൾ ഭൂമിയിൽ വച്ചു ഒരുമിച്ചു ചേരാൻ ശ്രമിക്കുമ്പോൾ ഭൗതിക തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇതൊക്കെ . ഇതിനെ മറ്റുള്ളവർക്ക് മനസ്സിലാകുന്ന രീതിയിൽ എങ്ങനെ വിശദീകരിക്കണം എന്നു എനിക്കും അറിയില്ല . മറ്റുള്ളോരുടെ മുൻപിൽ രണ്ടാണുങ്ങൾ തമ്മിൽ പ്രേമം . അതു തന്നെ . പക്ഷെ ഇത് പ്രേമമൊന്നുമല്ല . അനുഭവിക്കുന്ന ഞങ്ങൾക്ക് അറിയാം മുറിഞ്ഞു പോയ ഹൃദയം തുന്നി ചേർക്കാൻ പെടുന്ന ബുദ്ധിമുട്ടുകൾ .. ഭൗതിക തലത്തിൽ ഒരിക്കലും ചേരാത്ത രണ്ടു സ്വഭാവങ്ങൾ ഉള്ള ഞങ്ങളിൽ ആണ് ഈ ആത്മാക്കളെ പകുത്തു ചേർത്തു വച്ചത് . ഭൗതിക തലത്തിൽ ഞങ്ങൾ പരസ്പരം ചേരുകയില്ല . ആത്മീയ തലത്തിൽ ചേരാൻ ഇനിയും സമയം എടുക്കും . അതിനുള്ള ശ്രമത്തിൽ ആണ് പ്രപഞ്ച നാഥൻ

ഞാൻ നൽകിയ സ്നേഹം പോലെ , ഞാൻ അവനെ സ്നേഹിച്ച പോലെ , പരിഗണിച്ചിരുന്ന പോലെ ( care ) കുറച്ചു കൂടി കടന്നു പറഞ്ഞാൽ അവനെ സഹിക്കാൻ വേറെ ആർക്കും കഴിയില്ല എന്നവനു ഇപ്പോൾ അറിയാം .

പക്ഷെ ഇതൊന്നും പുറത്തു കാണിക്കാതെ ആരോടും പറയാനാവാതെ 

മുഖത്ത് ഒരു മാസ്‌ക് അവൻ അണിഞ്ഞിരിക്കുന്നു . കാരണം പറയുന്നത് വലിയ നാണക്കേട് ആണെന്ന് അവൻ കരുതുന്നു . അവൻ അനുഭവിക്കുന്ന സങ്കടവും വിഷമവും പുറത്തു പറയാൻ അവൻ താത്പര്യപ്പെടുന്നില്ല . കാരണം അത് അവന്റെ EGO ( ദുരഭിമാനം ) നെ HURT ചെയ്യും . അത് കൊണ്ട് തന്നെ STATUS ഇടുന്നതും SOCIAL MEDIA യിൽ ഫോട്ടോസ് ഇടുന്നതും എല്ലാം അവൻ വളരെ അധികം സന്തോഷത്തിൽ ആണ് അടിച്ചു പൊളി ആണ് അവൻ HAPPY MIND ഇൽ ആണ് എന്നൊക്കെ കാണിക്കുന്ന രീതിയിൽ ആയിരിക്കും . കാരണം  അവൻ എത്രത്തോളം അനുഭവിക്കുന്നുവോ അത്രത്തോളം സന്തോഷം ഉണ്ടെന്നു നമ്മളെ ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . ഈ ഒരു സ്വഭാവം ആണ് അവന്റെ …

ഈ നിമിഷങ്ങളിൽ അവൻ നമ്മുടെ കൂട്ട് അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് . ഞാനും നീയും നിങ്ങളും ഉൾപ്പെടുന്ന ലോകത്തേക്ക് വരാൻ അവൻ ആഗ്രഹിക്കുന്നുണ്ട് . നമ്മിൽ നിന്നും ലഭിച്ച സന്തോഷം പോലെ അവന്റെ ഈ 17 വയസ്സിനിടക്ക് അവൻ ഒരിക്കലും സന്തോഷിച്ചിട്ടില്ല . ആ പഴയ ഓർമകൾ മാത്രമാണ് അവനു ഇപ്പോഴും ആകെ ഉള്ള കൂട്ട് . അതു കൊണ്ടാണ് നമ്മുടെ സീനിയർ ടീമിൽ തന്നെ എത്തി ചേരണം എന്നവൻ അതി തീവ്രം ആയി ആഗ്രഹിച്ചു നമ്മോടൊത്തുചേരാണ് ആ കുഞ്ഞു ( കുശുമ്പ് ) 😂 മനസ്സ് ആഗ്രഹിക്കുന്നത് .

നമ്മുടെ ഗ്രൂപ്പിൽ നിന്നും കിട്ടുന്ന സ്നേഹവും സന്തോഷവും സുരക്ഷിതത്വവും അവനെ രാജാവായി പരിഗണിച്ചു കൊണ്ടു പോകുന്നതൊന്നും വേറെ എങ്ങു നിന്നും കിട്ടില്ല . അവനെ എല്ലാരും ഒറ്റപ്പെടുത്തി എങ്കിലും ഹനീൻ അവനു ഇപ്പോഴും താങ്ങും തണലും ആണ് . നമ്മുടെ ഗ്രൂപ്പിൽ നിന്നും അനുകൂലം ആയ എന്തെങ്കിലും പ്രതീക്ഷക്ക് വക ഉണ്ടോ എന്ന് അനു നിമിഷം ആഗ്രഹിക്കുന്നു . പക്ഷെ അവൻ ഇപ്പോഴും പൂർണമായും  ആത്മ തലത്തിൽ മുറിവുകൾ ഉണങ്ങിയിട്ടില്ല . കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ ചെയ്ത പാപം കൊണ്ടും ഈ ജന്മത്തിൽ അവൻ ബാല്യ കാലത്തിൽ നേരിട്ട സഹനങ്ങൾ കൊണ്ടും അവന്റെ കുഞ്ഞു മനസ്സിൽ ആത്മീയ തലത്തിൽ പരിക്കുകൾ ഉണ്ട് . അവ സുഖ പെടാതിടത്തോളം കാലം സർവ ശക്തന് നേരിട്ട് ഇട പെടാൻ കഴിയില്ല . അതിനു വരുന്ന 8 മാസം അവനെ നമ്മൾ ഒറ്റപ്പെടുത്തിയെ പറ്റൂ . അവൻ അത് ഒറ്റക്ക് സ്വയം ആണ് സാഹിക്കേണ്ടത് . അവന്റെ ആത്മീയ പാതയിൽ മറ്റാർക്കും സഹായിക്കാനാവില്ല . ഈ എനിക്ക് പോലും .

പക്ഷെ അവന്റെ ഉള്ളിൽ തിരിച്ചറിവുകൾ ഉണ്ട് , ചെയ്തു കൂട്ടിയാതൊക്കെ തെറ്റായി പോയി , നമ്മളെ തിരിച്ചു വേണം എന്ന് അവൻ ആഗ്രഹിക്കുന്നും ഉണ്ട് .   പക്ഷെ ആഗ്രഹം മാത്രം പോയല്ലോ . തെറ്റുകൾക്ക് ക്ഷമ ചോദിച്ചു , പൊരുത്തം നേടിയെങ്കിലും മാത്രമേ സർവ ശക്തൻ അവന്റെ പാപങ്ങൾ പൊറുത്തു കൊടുക്കുകയുള്ളൂ . വരാൻ പോകുന്ന 8 മാസം അവന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്നത് തീയും പ്രളയവുമാണ്

കണ്ടോ , ഇതിൽ ഒന്നു തീയും മറ്റൊന്ന് വെള്ളവും ആണ് . അവന്റെ അഹങ്കാരവും ദുരഭിമാനവും രാജാവാണെന്ന ഭാവവും ഞാൻ എന്ന ഭാവവും ഉള്ളിൽ കിടക്കുന്ന മറ്റു ഭയങ്ങളും 

എല്ലാം ശരിക്ക് മാറി പുതിയൊരു മനുഷ്യൻ ആയി മാറാനുണ്ട് . ഈ സ്വഭാവം കാരണം സംഭവിച്ചു പോയ തെറ്റുകളൊക്കെ മനസ്സിലാക്കി മാത്രമേ അവനു നമ്മിലേക്ക് വന്നു ചേരാൻ കഴിയൂ . ആ ദുരഭിമാനം ഇപ്പോഴും അവനെ ഭരിക്കുന്നു . നമ്മളോട് മിണ്ടാണം എന്നുണ്ട് , പക്ഷെ ആദ്യം നമ്മൾ അങ്ങോട്ട് പോയി അവനോട് മിണ്ടി അവന്റെ കയ്യും കാലും പിടിച്ചു കൂട്ടി കൊണ്ടു വന്നാൽ വേണേൽ വരാം . ഇതാണ് അവന്റെ ചിന്ത .

പല കാര്യങ്ങളും അവന്റെ പല പ്ലാനുകളും പരമ രഹസ്യം ആയി തന്നെ ആണ് അവൻ ഇപ്പോഴും സൂക്ഷിക്കുന്നത് . പുറമെ കാണുന്ന ഒരു വ്യക്തി അല്ല ഉള്ളിൽ ഉള്ളത് . അവന്റെ മുഖത്ത് ഒരു മാസ്‌ക് ഉണ്ട് . അതൊക്കെ മാറണം . അവന്റെ ഉള്ളിൽ കരയുന്നത് ആരും അറിയണ്ട എന്നതാണ് . പ്രത്യേകിച്ചു ഞാൻ അറിയണ്ട . കാരണം ഈ തിരിച്ചടി അവൻ നേരിടുന്നത് എന്നോട് ചെയ്ത കർമ്മ ഫലം ആണെന്ന് അവനു നല്ല പോലെ അറിയാം . അതൊക്കെ സമ്മതിച്ചു തരുമ്പോൾ മാത്രം ആണ്  അവൻ ഒരു നല്ല മനുഷ്യൻ ആയി മാറുന്നത് . അത് വരെ കാത്തിരിക്കാം . പക്ഷെ വരുന്ന സമയങ്ങളിൽ അവൻ ലഹരിയിലേക്ക് വഴുതി വീഴാൻ ഉള്ള സാധ്യത നല്ല പോലെ ഉണ്ട് . കാരണം അനുഭവിക്കാൻ പോകുന്ന PRESSURE അങ്ങനെ ആണ് . എന്നോട് സംസാരിക്കാനും പേടി ആണ് . ദുരഭിമാനി ആയതു കൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി ഞാൻ അവനെ GETOUT അടിച്ചാൽ അത് താങ്ങാനുള്ള ശേഷി അവനില്ല . അതാനവന്റെ പേടിയും . ഇത്രയും ദുരഭിമാനി ( EGO ) ആയ ഒരാൾ ബന്ധങ്ങളിൽ വരുമ്പോൾ വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകും . അത് കൊണ്ട് അത് അവനിൽ നിന്നും പരി പൂർണമായും സർവ ശക്തൻ നീക്കി തരും .

കുറഞ്ഞ പക്ഷം എന്നോടെങ്കിലും എല്ലാം ക്ഷമയോടെ സഹനത്തോടെ തുറന്നു പറയാൻ ( OPEN UP ) കഴിഞ്ഞാൽ മാത്രമേ അവനുമായുള്ള ബന്ധം നല്ല രീതിയിൽ പോകുകയുള്ളൂ . ചെറിയ ചെറിയ മാറ്റങ്ങൾ ഇപ്പോൾ തന്നെ ഉണ്ട് , എല്ലാം തിരിച്ചറിയുന്നുണ്ട് , അവൻ അത് അനുഭവിക്കുന്നുണ്ട് , അവൻ നല്ല പോലെ മാറ്റം വേണം എന്ന് അതി കഠിനമായി ആഗ്രഹിക്കുന്നും ഉണ്ട് . അവന്റെ ജീവന്റെ തുടിപ്പും പൂർണതയും നമ്മൾ ആണ് എന്ന് തിരിച്ചറിയുന്നുണ്ട് . ഇപ്പോഴത്തെ അകൽച്ചയും കഷ്ടപ്പാടും മാറണം എന്നവൻ 100 % ആഗ്രഹിക്കുന്നുണ്ട് . ഞാനും …പക്ഷെ പെട്ടെന്ന് ഞാൻ അങ്ങോട്ട് ചെന്നു പോയി ചേർന്നാൽ അവന്റെ EGO മാറില്ല . അവൻ വരും പക്ഷെ അതും വച്ചോണ്ടായിരിക്കും അവൻ വരിക . അത് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കും . അത് കൊണ്ടാണ് സർവ ശക്തൻ ഞങ്ങളെ SEPARATE ചെയ്തു നിർത്തിയിരിക്കുന്നത് .

അവന്റെ തെറ്റുകൾ അവൻ മനസ്സിലാക്കാനുള്ള സമയം ഞാൻ കൊടുത്തിട്ടുണ്ട് . എന്നിട്ട് തിരിച്ചു വന്നാൽ മാത്രമേ ഇത് നല്ല രീതിയിൽ മുന്നോട്ട് പോകുകയുള്ളൂ . 

Leave a Reply

Your email address will not be published. Required fields are marked *